fbpx
Info അന്തർദേശീയം ആരോഗ്യം

ഡെൽറ്റ വകഭേദം : ന്യൂസിലാൻഡിൽ പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുന്നു.

New Zealand reports record daily cases as Delta spreads

കഴിഞ്ഞ വർഷം കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ ന്യൂസിലാന്റ് ഇന്ന് ചൊവ്വാഴ്ച രേഖപ്പെടുത്തി, കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റ് ന്യൂസിലാൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലാൻഡിൽ വ്യാപിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇന്ന് ചൊവ്വാഴ്ച മാത്രം 94 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, അതിൽ 87 എണ്ണം ഓക്ക്‌ലാൻഡിലാണ്, ഇതോടെ നിലവിലെ മൊത്തം കേസുകളുടെ എണ്ണം 2,099 ആയി. ആകെ 28 മരണങ്ങൾ ഉണ്ടാകുകയും 38 പേർ ആശുപത്രിയിൽ കഴിയുകയുമാണ്.

ഏകദേശം 1.7 മില്ല്യൺ ആൾക്കാർ ഓക്ക്‌ലാൻഡിൽ ഇപ്പോഴും ലോക്ക്ഡൗണിന് കീഴിൽ കർശനമായ നിയന്ത്രണങ്ങൾ നേരിടുകയാണ്. ഓക്ക്‌ലാൻഡിലെ ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

മുൻപ് ഒരു കൊവിഡ് കേസു പോലും റിപ്പോർട്ട് ചെയ്യാത്ത നൂറ് ദിനങ്ങൾ പിന്നിട്ട് ന്യൂസിലാൻഡ് എന്ന രാജ്യം പ്രശസ്തി നേടിയിരുന്നു.

കോവിഡ് വന്നവരിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തരാണെന്നാണ് കണ്ടെത്തൽ, ഇവർ കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമായതായി അധികൃതർ കുറ്റപ്പെടുത്തി. ഓഗസ്റ്റ് പകുതിയോടെ ഡെൽറ്റ വകഭേദം കണ്ടെത്തുന്നത് വരെ ന്യൂസിലാന്റ് കോവിഡ് വൈറസ് രഹിതമായിരുന്നു. ഉയർന്ന വാക്സിനേഷനിലൂടെ രാജ്യം കോവിഡ് -19 നൊപ്പം ജീവിക്കുക എന്നതാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ജനസംഖ്യയുടെ ഏതാണ്ട് 67 ശതമാനവും ഇപ്പോൾ പൂർണമായി വാക്സിൻ എടുത്തിട്ടുണ്ട്.

 

error: Content is protected !!