fbpx
Info UAE News അജ്‌മാൻ വിനോദം

ഹോട്ടലുകളിൽ നിന്ന് വിവിധ ലാൻഡ്‌മാർക്കുകളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാൻ അജ്മാനിൽ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ

Self-driving vehicles in Ajman to transport tourists from hotels to various landmarks

അജ്മാനിൽ ഹോട്ടലുകളിൽ നിന്ന് വിവിധ ലാൻഡ്‌മാർക്കുകളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാൻ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അജ്മാനിലെ മുനിസിപ്പാലിറ്റിയുടെയും ആസൂത്രണ വകുപ്പിന്റെയും ചെയർമാനായ ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി അറിയിച്ചു.

അജ്മാൻ മുനിസിപ്പാലിറ്റിയും ആസൂത്രണ വകുപ്പും എമിറേറ്റിന്റെ ലാൻഡ്‌മാർക്കുകൾ എടുത്തുകാണിക്കുന്നതിനും ഇൻഫ്രാസ്ട്രക്ചർ വികസനം ഉയർത്തുന്നതിനുമായിട്ടാണ് സെൽഫ് ഡ്രൈവിംഗ് വാഹനപദ്ധതികൾ ആരംഭിച്ചിരിക്കുന്നത്. യുഎഇയുടെ 50 പദ്ധതികൾക്കനുസരിച്ചാണ് ഈ നീക്കം. മിഡിൽ ഈസ്റ്റിൽ ആദ്യമായി നടപ്പിലാക്കിയ സുപ്രധാനവും വിശിഷ്ടവുമായ ഒരു പദ്ധതിയാണിത്

പങ്കാളിയായ എത്തിസലാത്തുമായി സഹകരിച്ച് അജ്മാൻ എമിറേറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും ആധുനിക ശാസ്ത്രത്തെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഉദ്ഘാടന വേളയിൽ ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു. നിരവധി സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഉപയോക്താക്കൾക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ ഗതാഗത മാർഗ്ഗം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ സെൽഫ് ഡ്രൈവിംഗ് വാഹനത്തിൽ 5 G സാങ്കേതികവിദ്യയും ഫേസ് തിരിച്ചറിയലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI ) സവിശേഷതകളും ഉണ്ട്, കൂടാതെ വാഹനത്തിലെ യാത്രക്കാർക്ക് അതിവേഗ വൈഫൈ ലഭിക്കും. 5 G ലഭിക്കുന്ന സുസ്ഥിരമായ ഗതാഗതം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി മാറാനുള്ള യുഎഇയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് ഈ സവിശേഷതകളെല്ലാം ഒരുക്കിയിരിക്കുന്നത്.

error: Content is protected !!