fbpx
Info UAE News ഷാർജ

കാർ വാങ്ങാനെന്ന വ്യാജേനയെത്തി ടെസ്റ്റ് ഡ്രൈവ് നടത്തിയ ആൾ കാറുമായി മുങ്ങി : ഷാർജയിൽ അഞ്ചംഗ സംഘം അറസ്റ്റിലായി

Five-member team arrested in Sharjah

കാർ വാങ്ങാനെന്ന വ്യാജേനയെത്തി കാർ ടെസ്റ്റ് ഡ്രൈവിനായി കൊണ്ട് പോയി കടന്ന് കളഞ്ഞ വിവിധ രാജ്യക്കാരായ അഞ്ചംഗ അറബ് സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ചംഗ സംഘത്തിലെ ഒരാൾ എമിറാത്തി പൗരന്റെ കയ്യിൽ നിന്നും വാങ്ങാനെന്ന വ്യാജേന 2020 മോഡൽ ലാൻഡ് ക്രൂസർ കാർ വാങ്ങാൻ വരികയും വില്പനക്കായുള്ള കാര്യങ്ങളെല്ലാം സംസരിക്കുകയും ഈടായി 250,000 ദിർഹത്തിന്റെ ചെക്ക് ഉടമക്ക് നൽകി കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ടെസ്റ്റ് ഡ്രൈവിനു പോയ കാർ രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും തിരികെ വരാതിരിക്കുകയും അവരുടെ ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തപ്പോൾ വിൽപ്പനക്കാരനായ എമിറാത്തി പൗരൻ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഷാർജ പോലീസ് ഉടൻ കേസ് അന്വേഷിക്കുകയും കാർ വാങ്ങാനെത്തിയ ആൾ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം റാസൽ ഖൈമയിലെ ഒരു പ്രത്യേക സ്ഥലത്ത് പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കണ്ടെത്തി. മറ്റ് നാല് പേർ കാർ വാങ്ങാനെത്തിയ ആളെ സഹായിച്ചതായും കണ്ടെത്തി. പിന്നീട് കാർ കണ്ടെടുക്കുകയും സംഘത്തെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ടർമാർക്ക് കൈമാറിയതായി ഷാർജ പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ കേണൽ ഒമർ അഹമ്മദ് അബു അൽ സൗദ് പറഞ്ഞു.

യുഎഇയിലെ വിവിധ ബാങ്കുകൾ നൽകിയ നിരവധി വ്യാജ ചെക്ക്ബുക്കുകളും വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുള്ള വ്യാജ സ്റ്റാമ്പുകളും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവർ വില്പനക്കാരന് കൊടുത്ത 250,000 ദിർഹത്തിന്റെ ചെക്ക് വ്യാജമാമായിരുന്നെന്നും കണ്ടെത്തി. റാസൽഖൈമ പോലീസിന്റെ സഹായത്തോടെയാണ് ഷാർജ പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്.

ഇതുപോലെ വഞ്ചനയുടെ ഇരകളാകാതിരിക്കാൻ എന്തെങ്കിലും വിൽക്കാൻ ശ്രമിക്കുമ്പോൾ സാധ്യതയുള്ള വാങ്ങുന്നവരുടെ പശ്ചാത്തലം എപ്പോഴും പരിശോധിക്കാൻ ഷാർജ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

error: Content is protected !!