fbpx
Info UAE News അബൂദാബി ആരോഗ്യം ദുബായ്

യുഎഇയിൽ പുതിയ 327,338 പരിശോധനകളിലൂടെ കണ്ടെത്തിയത് 122 കോവിഡ് കേസുകൾ – ഒക്ടോബർ 19

New 327,338 tests detect 122 Covid cases in the UAE - October 19

യുഎഇയിൽ ഇന്ന് ഒക്ടോബർ 19 ന് 122 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 157 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 122 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 738,812 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 157 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 732,595 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,122 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 4,095 സജീവ കോവിഡ് കേസുകളാണുള്ളത്. 327,338 പുതിയ പരിശോധനകളിലൂടെയാണ് 122 പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!