fbpx
Info UAE News ഷാർജ

നബിദിനം 2021 : ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

Prophet's Day 2021: Free parking announced in Sharjah

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വരുന്ന ഒക്ടോബർ 21 വ്യാഴാഴ്ച ഷാർജയിൽ ചില ഭാഗങ്ങളൊഴിച്ചുള്ള പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

എന്നാൽ വെള്ളിയാഴ്ച, പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഫീസുകൾക്ക് വിധേയമായ ബ്ലൂ പാർക്കിംഗ് സോണുകളിൽ പാർക്കിംഗ് ഫീസ് നൽകിയുള്ള നിയമങ്ങൾ അതെ പടി തുടരുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

അൽ ഹിസ്ൻ സ്ട്രീറ്റ് (ബാങ്ക് കോംപ്ലക്സ്), അൽ ഷുവൈഹീൻ, അൽ ഷോയൂഖ് കോർണിഷ് സ്ട്രീറ്റ്, ഖെയ്സ് ഇബ്ൻ അബി സാസാ സ്ട്രീറ്റ്, അൽ ജുബൈൽ, സെൻട്രൽ സൂഖ്, അൽ മജാസ് 1, കോർണിഷ് സ്ട്രീറ്റ് (ഖാലിദ് ലഗൂൺ ഏരിയ), മജാസ് 1, മജാസ് 2, യൂണിവേഴ്സിറ്റി സിറ്റി റോഡ്, മുവെയ്‌ല വാണിജ്യ മേഖല എന്നിവിടങ്ങളിൽ പാർക്കിംഗ് പെയ്ഡ് ആയിരിക്കും

വാഹനമോടിക്കുന്നവർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പാർക്കിംഗ് സ്ഥലങ്ങളിൽ അതോറിറ്റി പരിശോധന നടത്തുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

 

error: Content is protected !!