fbpx
Info ആരോഗ്യം ഇന്ത്യ

കോവിഡ് വാക്‌സിനേഷനില്‍ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ ; 100 കോടി കടന്നു

India marks milestone in Covid vaccination; 100 crore

ഇന്ത്യയിലെ വാക്‌സിനേഷൻ 9 മാസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് വലിയ നാഴികകല്ല് പിന്നിടുകയാണ്. ഇന്ന് രാവിലെ 9.47-ഓടെ രാജ്യത്ത് നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടി പൂര്‍ത്തിയാക്കിരിക്കുകയാണ്. ഇതോടെ ചൈനയ്ക്ക് ശേഷം നൂറ് കോടി വാക്‌സിനേഷന്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.നൂറ് കോടി വാക്‌സിന്‍ നേട്ടം ആഘോഷമാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ വാക്സിനുകള്‍ ഇന്ന് നല്‍കുമെന്നാണ് വിവരം.

ഇന്ന് വ്യാഴാവ്ച രാവിലെ 9.47നാണ് രാജ്യത്ത് ഇതുവരെയുള്ള പ്രതിരോധ കുത്തിവെയ്പുകളുടെ എണ്ണം 100 കോടി കഴിഞ്ഞതായി കോവിന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയത്. 275 ദിവസങ്ങള്‍ കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 18 വയസിന് മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി.

error: Content is protected !!