fbpx
Info UAE News അന്തർദേശീയം ആരോഗ്യം

കോവിഡ് -19 : ഫൈസറിന്റെ ബൂസ്റ്റർ ഷോട്ട് 95.6% ഫലപ്രദമെന്ന് കമ്പനി.

Covid-19: The company claims that Pfizer's booster shot is 95.6% effective.

ഇന്ന് വ്യാഴാഴ്ച ഫൈസറിന്റെ നിർമ്മാതാക്കൾ പ്രസിദ്ധീകരിച്ച ട്രയൽ ഡാറ്റ അനുസരിച്ച്, ഫൈസർ/ബയോഎൻടെക് വികസിപ്പിച്ച കോവിഡ് -19 വാക്സിൻ ബൂസ്റ്റർ ഷോട്ട് രോഗലക്ഷണ അണുബാധയ്‌ക്കെതിരെ 95.6 ശതമാനം ഫലപ്രദമാണെന്ന് വ്യക്‌തമാക്കുന്നു.

ഡെൽറ്റ വ്യാപകമായിരുന്ന  കാലഘട്ടത്തിൽ 16 വയസും അതിന് മുകളിലുള്ള 10,000 പേരിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ 95.6 ശതമാനം ആപേക്ഷിക വാക്സിൻ ഫലപ്രാപ്തി കാണിച്ചതായാണ് കമ്പനികൾ പ്രസ്താവനയിൽ പറഞ്ഞത്‌. പ്രാഥമിക ഫലങ്ങൾ എത്രയും വേഗം റെഗുലേറ്ററി ഏജൻസികളുമായി പങ്കിടുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഇതിനകം തന്നെ വാക്സിനേഷൻ എടുത്തിട്ടുള്ള ആളുകളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ഫൈസറിന്റെ കോവിഡ് -19 ബൂസ്റ്റർ ഷോട്ടുകൾ പല രാജ്യങ്ങളും  അംഗീകരിച്ചിട്ടുണ്ട്, എന്നാൽ ചില പഠനങ്ങൾ പ്രകാരം മാസങ്ങൾക്കുശേഷം അവരുടെ സംരക്ഷണം കുറയുകയും ചെയ്തേക്കാം.

error: Content is protected !!