fbpx
Info അന്തർദേശീയം

ചൈനയിൽ വീണ്ടും തുടർച്ചയായ ദിനങ്ങളിൽ കോവിഡ് കേസുകൾ : വിമാനങ്ങൾ റദ്ദാക്കി, സ്കൂളുകൾ അടച്ചു

Covid cases in consecutive days in China again: flights canceled, schools closed

ചൈനയിൽ തുടർച്ചയായ അഞ്ചാം ദിവസം പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തതോടെ ചൈന നിയന്ത്രണങ്ങൾ കടുപ്പിച്ചു . നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും സ്കൂളുകൾക്ക്​ അവധി പ്രഖ്യാപിക്കുകയും ചെയ്​തു. വിവിധയിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളിൽ നിന്നാണ് രോഗം പകർ​ന്നതെന്നാണ്​ സൂചന. ചൈനയിൽ നിലവിൽ 492 പേർക്ക്​ രോഗമുള്ളതായാണ് വേൾഡോമീറ്റർ റിപ്പോർട്ട്​ ചെയ്യുന്നത്.

പുതിയ കേസുകൾ കണ്ടെത്തിയ അടിസ്ഥാനത്തിൽ ചൈനയുടെ വടക്കൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ്​ നിയന്ത്രണം ഏർപ്പെടുത്തിയത്​. ഇന്നലെ ​13 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരി ച്ചതായാണ് ​പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

കോവിഡ് പടരുന്ന മേഖലകളിൽ താമസക്കാർ വീടുകളിൽനിന്ന്​ പുറത്തിറങ്ങരുതെന്നും നിർ​ദേശം നൽകിയിട്ടുണ്ട് . സിയാനിലെയും ലാൻഷുവിലെയും രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള 60 ശതമാനത്തോളം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട് . ഇന്നർ മംഗോളിയയിലെ എറെൻഹോട്ട് നഗരത്തിൽനിന്ന്​ അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രയും നിരോധിച്ചു.

error: Content is protected !!