fbpx
Info UAE News അബൂദാബി

വിദ്വേഷ പ്രസംഗം നടത്തിയതിന് യുഎഇയിൽ മാധ്യമ പ്രവർത്തകന് ജയിൽശിക്ഷ

Journalist jailed in UAE for making hate speech

യുഎഇയിലെ മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി പൊതു സദാചാരം ലംഘിക്കുകയും പൊതു താൽപ്പര്യത്തെ ഹനിക്കുകയും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് അയാളെ തടങ്കലിൽ വയ്ക്കാൻ യുഎഇ പബ്ലിക് ഫെഡറൽ പ്രോസിക്യൂഷൻ ഉത്തരവിട്ടു.

കഴിഞ്ഞ ആഴ്ച യുഎഇയും ഇറാഖ് ദേശീയ ടീമുകളും തമ്മിലുള്ള ഫുട്ബോൾ മത്സരങ്ങൾ അബുദാബി സ്പോർട്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്നതിന് മുൻപായാണ് ഈ വ്യക്തിയിൽ നിന്ന് ക്രമരഹിതമായ പെരുമാറ്റം ഉണ്ടായതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം വ്യക്ത്മാക്കുന്നു.

സാങ്കേതിക ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനിടെ അഭിപ്രായങ്ങൾ പറയുന്നതിന്റെ ഓഡിയോ, വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് മൂന്ന് പേർക്കെതിരെ അബുദാബി മീഡിയയിൽ നിന്ന് പബ്ലിക് പ്രോസിക്യൂഷന് പരാതി ലഭിച്ചത്.

കൂടുതൽ അന്വേഷണത്തിന് ശേഷം ഇതിൽ ഒരാളെ തടവിൽ വയ്ക്കാനും മറ്റുള്ളവരെ ജാമ്യത്തിൽ വിടാനും ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കുറ്റക്കാരനായ വ്യക്തി കുറഞ്ഞത് 5 വർഷം തടവും 50,000 ദിർഹത്തിൽ കുറയാത്തതും 500,000 ദിർഹത്തിൽ കൂടാത്തതുമായ നിയമ നടപടികൾ നേരിടേണ്ടി വരും.

അബുദാബി മീഡിയയുടെ മാന്യമായ പെരുമാറ്റച്ചട്ടം, മാധ്യമരംഗത്തെ ധാർമ്മികത, അവരുടെ ചുമതലകൾ എന്നിവ ലംഘിച്ചതിന് മൂന്ന് പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

error: Content is protected !!