fbpx
Info UAE News ഷാർജ

ഷാര്‍ജയിൽ നേരിയ ഭൂചലനം : റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തി

Sharjah quake: A magnitude 2.4 earthquake shook the region of Sharjah

യു എഇയിലെ ഷാര്‍ജയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഷാര്‍ജയിലെ അല്‍ ഫയ പ്രദേശത്ത് ഇന്നലെ വെള്ളിയാഴ്ച രാത്രി 7.44 നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

യുഎഇയില്‍ ഭൂചലനങ്ങള്‍ നിരീക്ഷിക്കുന്ന, ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ സീസ്‌മോളജി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 14ന് അല്‍ ഫുജൈറയിലെ ദിബ്ബയില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. പ്രദേശത്ത് ചെറിയ പ്രകടമ്പനം മാത്രമാണ് അനുഭവപ്പെട്ടത്.

error: Content is protected !!