fbpx
Info UAE News ദുബായ് വിനോദം

ഹത്തയിൽ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് ഷെയ്ഖ് മുഹമ്മദ്

Sheikh Mohammed talks about the start of development projects in Hatta

ഹത്തയിൽ മാസ്റ്റർ വികസന പദ്ധതിയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

ഈ വർഷം ആദ്യം ആരംഭിച്ച ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ അവിഭാജ്യ ഘടകമായ ഈ പദ്ധതി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും അടുത്ത 20 വർഷത്തിനുള്ളിൽ എമിറേറ്റിലുടനീളം നിരവധി വികസന പദ്ധതികളും സംരംഭങ്ങളും നടപ്പിലാക്കുന്നതിനുമായാണ് ലക്ഷ്യമിടുന്നത്.

ബിസിനസ്, നിക്ഷേപം, വിനോദസഞ്ചാരം എന്നിവയ്ക്കായുള്ള ആകർഷകമായ പ്രാദേശിക, അന്തർദേശീയ ലക്ഷ്യസ്ഥാനമായി ഹത്തയെ മാറ്റാനും പുതിയ വികസന പദ്ധതി ലക്ഷ്യമിടുന്നു. കൂടാതെ, താമസക്കാരുടെ ക്ഷേമം വർദ്ധിപ്പിക്കുന്നതിനും ഹരിത, വിനോദ മേഖലകൾ വിപുലീകരിക്കാനും ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനുള്ള ഷെയ്ഖ് മുഹമ്മദിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പുതിയ വികസന പദ്ധതിയ്ക്ക് തുടക്കമിട്ടുള്ള ഈ തീരുമാനം.

പുതിയ ബീച്ച്, തടാകം, പർവത ചരിവുകളിലേക്കുള്ള ഗതാഗത സംവിധാനം, ഹോട്ടൽ സൗകര്യങ്ങൾ, 120 കിലോമീറ്റർ നീളത്തിൽ പരന്നു കിടക്കുന്ന സൈക്കിൾ പാതകൾ, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ പർവതപാത എന്നിവയെല്ലാം പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നു.

error: Content is protected !!