fbpx
Info അന്തർദേശീയം ആരോഗ്യം

റഷ്യയിൽ പ്രതിദിന കോവിഡ് മരണങ്ങൾ 1000 നും മുകളിൽ : കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു.

More than 1,000 Covid deaths per day in Russia: More restrictions to be imposed.

ഇപ്പോഴും കോവിഡ് കേസുകളും മരണനിരക്കും താഴാതെ കനത്ത പ്രതിസന്ധി നേരിടുകയാണ് റഷ്യ. വാക്‌സിനേഷന്‍ നടപടികളും ഇവിടെ മന്ദഗതിയിലാണ് തുടരുന്നത്. 1,075 കോവിഡ് മരണങ്ങളാണ് ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആദ്യമായാണ് 24 മണിക്കൂറിനുള്ളില്‍ റഷ്യയില്‍ ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏതായാലും ഇനിയും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിലവില്‍ ഇവിടെ അധികൃതരുടെ തീരുമാനം. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 7 വരേക്ക് അവശ്യസേവനങ്ങളൊഴികെ മറ്റൊന്നും രാജ്യത്ത് പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം. കൂടുതല്‍ നടപടികളിലേക്ക് പിന്നീട് നീങ്ങാനും ആലോചനയുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,678 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.റഷ്യയില്‍ ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്.ഇത്രയും മോശപ്പെട്ട സാഹചര്യത്തിലും ഇതുവരെ 36 ശതമാനം ആളുകള്‍ മാത്രമാണ് റഷ്യയില്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കുന്നത്. സ്ഫുട്‌നിക് വി വാക്‌സിനാണ് റഷ്യയില്‍ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ വേണ്ടത്ര അളവില്‍ ഇത് ലഭ്യമല്ലെന്നതാണ് വാക്‌സിനേഷന്‍ നടപടികളെ മന്ദഗതിയിലാക്കിയിരിക്കുന്നത്. വാക്‌സിനേഷന്‍ ഈ രീതിയില്‍ പോകുന്നതിനാലാണ് റഷ്യയിലെ സ്ഥിതിഗതികള്‍ മോശമായിക്കൊണ്ടിരിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

 

 

error: Content is protected !!