fbpx
Info UAE News ദുബായ്

എ.ആര്‍ റഹ്മാന്റ ഫിര്‍ദൗസ് ഓര്‍കസ്ട്രയുടെ പെര്‍ഫോമന്‍സ് കാണാൻ എക്‌സ്‌പോയിൽ ജനസാഗരം

Crowds flock to Expo to see the performance of AR Rahman Firdaus Orchestra

ഇന്നലെ ദുബായ് എക്‌സ്‌പോ വേദിയിലെ ജൂബിലി പാര്‍ക്കില്‍ നടന്ന എ.ആര്‍. റഹ്മാന്റ ഫിര്‍ദൗസ് ഓര്‍കസ്ട്രയുടെ പെര്‍ഫോമന്‍സ് കാണാൻ ജനലക്ഷങ്ങൾ ഒഴുകിയെത്തി.

രാത്രി 7 മണിക്ക് എ.ആര്‍. റഹ്മാനെ കാണാന്‍ വേദിയിൽ നിറഞ്ഞ ആള്‍ക്കൂട്ടമായിരുന്നു. ജൂബിലി പാർക്കിലെ ഷോകൾക്ക് ടിക്കറ്റില്ല, അതിനാൽ നേരത്തെ ക്യൂവിൽ നിന്നവർക്കാണ് ഫിർദൗസ് ഓർക്കസ്ട്രയുടെ ബഹിരാകാശ പ്രമേയം അവതരിപ്പിക്കുന്നത് ശരിക്ക് കാണാൻ സാധിച്ചത്. വേദി പരമാവധി ശേഷിയിലെത്തിയതിന് ശേഷം ഡസൻ കണക്കിന് ആളുകൾ ബാരിക്കേഡുകൾക്ക് പുറത്ത് നിന്നുകൊണ്ടും പരിപാടി ആസ്വദിച്ചു.

വണക്കം, നന്‍ട്രി എന്ന് പറഞ്ഞ് കൊണ്ടാണ് എ.ആര്‍ റഹ്മാന് ആദ്യം സദസ്സിനെ അഭിവാദ്യം ചെയ്തത്. ബഹിരാകാശ വാരത്തിന്റ സമാപനം എന്നനിലയില്‍ അവതരിപ്പിക്കപ്പെട്ട സംഗീതനിശ, ആസ്വാദകരില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്.

ലോകോത്തരമായ വേദിയില്‍ മികച്ച സംവിധാനമൊരുക്കി പരിഗണിച്ച എക്‌സ്‌പോ സംഘാടകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. പാശ്ചാത്യ ശാസ്ത്രീയ സംഗീതവും റഹ്മാന്‍ കംപോസ് ചെയ്ത പ്രത്യേക രീതിയും ഉള്‍ക്കൊള്ളിച്ചതായിരുന്നു ഓര്‍കസ്ട്ര. 23 വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള 50 കലാകാരികളാണ് ഫിര്‍ദൗസ് ഓര്‍കസ്ട്രയില്‍ അണിചേര്‍ന്നത്. എക്‌സ്‌പോ ടി.വിയിലൂടെ ലൈവ് ബ്രോഡ്കാസ്റ്റിങ് വഴിയും നിരവധിപേര്‍ പരിപാടി ആസ്വദിച്ചു.

error: Content is protected !!