fbpx
UAE News

പോക്കറ്റടിക്കാരും കാർ മോഷ്ടാക്കളും ഉപയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പുമായി ഷാർജ പോലീസ്

മോഷണം, പോക്കറ്റടി എന്നിവയെക്കുറിച്ച് ഷാർജ പോലീസ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു. വസ്ത്രത്തിൽ തുപ്പുകയോ തുമ്മുകയോ ചെയ്യുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഷാർജ പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് ഇന്ന് മുതൽ ഒരു മാസം നീളുന്ന ബോധവത്കരണ പരിപാടി അധികൃതർ സംഘടിപ്പിക്കുന്നുണ്ട്.

ആളുകളുടെ ശ്രദ്ധ തിരിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാൻ മോഷ്ടാക്കൾ പല വിധത്തിലുള്ള അടവുകൾ പ്രയോഗിക്കും. കാർ വില്പനക്കാരായി ചമഞ്ഞ് വിപണി മൂല്യത്തിലും താഴ്ന്ന വില പറഞ്ഞു ആളുകളെ പറ്റിക്കുന്ന രീതി സാധാരണമായി കണ്ടു വരുന്നുണ്ട്. കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ രീതികളെക്കുറിച്ചും അവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

error: Content is protected !!