fbpx
Info UAE News ദുബായ്

ട്വന്റി 20 ലോകകപ്പ് : പാകിസ്താനോട് ആദ്യ തോല്‍വി വഴങ്ങി ഇന്ത്യ.

Twenty20 World Cup: India suffered their first defeat to Pakistan.

തോല്‍വിയറിയാതെ പിന്നിട്ട 12 മത്സരങ്ങള്‍ക്കു ശേഷം ലോകകപ്പ് വേദിയില്‍ ഒടുവില്‍ പാകിസ്താനോട് ഇന്ത്യ തോറ്റു.

തകർപ്പൻ ബോളിങ്, ഫീൽഡിങ്, ബാറ്റിങ് പ്രകടനങ്ങൾക്കൊപ്പം ടോസ് മുതൽ ഭാഗ്യവും കൂടി ഒപ്പം നിന്നതോടെ ഇന്ത്യയെ തോൽപ്പിച്ച് ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിൽ പാക്കിസ്ഥാന് വിജയത്തുടക്കമായിരിക്കുകയാണ്.

10 വിക്കറ്റിനാണ് പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 16 ഓവറില്‍ ലക്ഷ്യം കണ്ടു. ഒരു ഘട്ടത്തില്‍ പോലും പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാരെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല.

ഇന്ത്യ മുന്നോട്ടുവെച്ച 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് നായകന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാനും മിന്നും തുടക്കം നല്‍കിയപ്പോള്‍ ബ്രേക്ക് ത്രൂവിന് ഇന്ത്യ കഷ്‌ടപ്പെട്ടു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 43 റണ്‍സിലായിരുന്ന ടീമിനെ ഇരുവരും എട്ടാം ഓവറില്‍ 50 കടത്തി. സിക്‌സറോടെ 40 പന്തില്‍ ബാബര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 13-ാം ഓവറില്‍ ഇരുവരും 100 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിച്ചു.

വൈകാതെ റിസ്‌വാനും 50 പിന്നിട്ടതോടെ പാകിസ്ഥാന്‍ അനായാസം ജയത്തിലേക്ക് കുതിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിക്കുന്നത്.

error: Content is protected !!