fbpx
Info UAE News ദുബായ്

ഗ്ലോബൽ വില്ലേജ് നാളെ തുറക്കുന്നു : സന്ദർശകർക്ക് DTC ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യാൻ സംവിധാനം.

Dubai Taxi in exclusive pact to cater to Global Village visitors

നാളെ ഒക്ടോബർ 26 ന് പുതിയ സീസണിൽ ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി തുറക്കുമ്പോൾ സുഗമമായ യാത്ര ഉറപ്പാക്കാൻ സന്ദർശകർക്ക് ദുബായ് ടാക്സി കോർപ്പറേഷൻ (DTC) ആപ്പ് വഴി ടാക്സി സേവനങ്ങൾ ബുക്ക് ചെയ്യാനാകും.

ഗ്ലോബൽ വില്ലേജിലെ സന്ദർശകർക്ക് ടാക്സി, ലിമോസിൻ സേവനങ്ങൾ നൽകുന്നതിനായി എക്സ്ക്ലൂസീവ് ഓപ്പറേഷൻ കരാറിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) യിലെ ദുബായ് ടാക്സി കോർപ്പറേഷൻ (DTC) ഒപ്പുവച്ചിട്ടുണ്ട്.

ഗ്ലോബൽ വില്ലേജ് സന്ദർശകർക്ക് മൊബിലിറ്റി സേവനങ്ങൾ നടത്തുന്നതിന് മാത്രമായാണ് കരാർ DTCക്ക് നൽകിയിരിക്കുന്നത്. DTC ആപ്പ് വഴി ടാക്സി, ലിമോസിൻ, ലേഡീസ്, ഫാമിലി ടാക്സി എന്നിവ ബുക്ക് ചെയ്യുന്നതോടെ ഗ്ലോബൽ വില്ലേജിന്റെ നിയുക്ത ഗേറ്റുകളിൽ ടാക്സികൾ വരികയും ചെയ്യും. ഇത് വഴി ടാക്സിക്കായുള്ള തിക്കും തിരക്കും ഒഴിവാകുകയും യാത്ര സുഗമമാകയും ചെയ്യുന്നു.

error: Content is protected !!