fbpx
Info ദുബായ്

സാധനങ്ങൾ വാങ്ങാൻ നിർബന്ധിച്ചു കൊണ്ടുള്ള പ്രമോഷൻ : ദുബായിൽ 10 ഷോപ്പുകൾ അടപ്പിച്ചു.

Forced promotion to buy goods: 10 shops closed in Dubai.

ഉപഭോക്താക്കളെ ശല്യപ്പെടുത്തി സാധനങ്ങൾ വാങ്ങാൻ നിർബന്ധിച്ചതിന് ദുബായിൽ 10 ഷോപ്പുകൾ അടപ്പിച്ചതായി ദുബായ് ഇക്കണോമി അറിയിച്ചു.നിരവധി പരാതികളെ തുടർന്നാണ് ഈ നടപടി

10 ഷോപ്പുകൾ അടച്ചുപൂട്ടിയതിന് പുറമെ സമാനമായ പ്രവർത്തനങ്ങൾ നടത്തിയതിന് നിരവധി ഷോപ്പുകൾക്കും കിയോസ്‌കുകൾക്കും ദുബായ് ഇക്കണോമി പിഴ ചുമത്തിയിട്ടുണ്ട്. അവരുടെ പ്രമോഷണൽ കാമ്പെയ്‌നുകളുടെ ഭാഗമായാണ് ഉപഭോക്താക്കളെ സാധനങ്ങൾ വാങ്ങാൻ നിർബന്ധിച്ചത്.

ദുബായ് ഇക്കണോമിയിലെ കൊമേഴ്സ്യൽ കംപ്ലയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (CCCP) സെക്ടർ, വിവിധ ഷോപ്പിംഗ് മാളുകളിലുടനീളം നിയമലംഘകർക്ക് മൊത്തം 91 പിഴകളും 96 മുന്നറിയിപ്പുകളും പുറപ്പെടുവിച്ചപ്പോൾ ഓപ്പൺ മാർക്കറ്റിൽ 4 പിഴകളും 9 മന്നറിയിപ്പുകളും കൂടി നൽകി.

വിപണികളിലെ ശല്യപ്പെടുത്തുന്ന ഇത്തരം പ്രമോഷണൽ പ്രവർത്തനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് ദുബായ് ഇക്കണോമിയിൽ റിപ്പോർട്ട് ചെയ്യാനാകും. ഇതിനായി ദുബായ് കൺസ്യൂമർ’ ആപ്പിലോ ഉപഭോക്തൃ അവകാശ വെബ്‌സൈറ്റിലോ അല്ലെങ്കിൽ 600 54 5555 എന്ന നമ്പറിൽ വിളിച്ചോ അറിയിക്കാം.

നിയന്ത്രണങ്ങൾ പാലിക്കാനും ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്ന പ്രമോഷനുകൾ ഒഴിവാക്കാനും ബിസിനസ്സ് ഉടമകളോട് ദുബായ് എക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!