fbpx
Info UAE News എക്സ്പോ 2020 ദുബായ്

ദുബായിൽ എക്‌സ്‌പോയില്‍ സന്ദര്‍ശന പ്രവാഹം : 24 ദിവസത്തിനകം എത്തിയത് 14.7 ലക്ഷം പേർ

Visitors flock to Dubai Expo: 1.47 lakh visitors in 24 days

ദുബായ് എക്സ്പോ 2020 ഒക്ടോബർ 1 ന് ആരംഭിച്ചതിനുശേഷം ഇതിനകം ഏകദേശം 15 ലക്ഷം പേർ എക്സ്പോ സന്ദര്‍ശിച്ചതായുള്ള കണക്കുകൾ സംഘാടകർ വെളിപ്പെടുത്തി

ദുബായ് എക്സ്പോ 2020 ആരംഭിച്ചതിന് ശേഷമുള്ള ആദ്യ 24 ദിവസങ്ങളിൽ മൊത്തം 1,471,314 സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി കമ്മ്യൂണിക്കേഷൻസ് എക്‌സ്‌പോ 2020 ദുബായ് സീനിയർ വൈസ് പ്രസിഡന്റ് സ്‌കോനൈഡ് മക്‌ഗീച്ചിൻ പറഞ്ഞു. 15 ലക്ഷം പേരിൽ നാലിലൊന്ന് കുട്ടികളാണ് എക്സ്പോ സന്ദർശിച്ചത്. എല്ലാ തിങ്കളാഴ്ചകളിലാണ് സംഘാടകർ ഈ സന്ദര്‍ശകരുടെ കണക്ക് പ്രഖ്യാപിക്കുന്നത്.

യു എ ഇയിലെ താപനില കുറഞ്ഞതും നബിദിനത്തോടനുബന്ധിച്ച് നീണ്ട അവധി ദിനങ്ങൾ ലഭിച്ചതും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആകർഷണ പരിപാടികളും സന്ദര്‍ശക നിരക്ക് കുതിച്ചുയരാനുള്ള പ്രധാന കാരണമായി കണക്കാക്കുന്നതായി സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസ അൽ അൻസാരി പറഞ്ഞു.

 

 

error: Content is protected !!