fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎഇയിൽ 281,817 പരിശോധനകളിലൂടെ കണ്ടെത്തിയത് 97 കോവിഡ് കേസുകൾ മാത്രം.

Of the 281,817 inspections in the UAE, only 97 covid cases were detected.

യുഎഇയിൽ ഇന്ന് ഒക്ടോബർ 25ന് 97 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 129 പേർക്ക് രോഗമുക്തിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 97 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 739,381 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 129 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 733,379 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,131 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 3,871 സജീവ കോവിഡ് കേസുകളാണുള്ളത്. 281,817 അധിക പരിശോധനകളിലൂടെയാണ് പുതിയ 97 കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!