fbpx
Info UAE News എക്സ്പോ 2020 ദുബായ്

ദുബായ് ഗ്ലോബൽ വില്ലേജ്, മിറാക്കിൾ ഗാർഡൻ ബസ് റൂട്ടുകൾ പുനരാരംഭിക്കാനൊരുങ്ങി RTA

RTA to resume Dubai Global Village and Miracle Garden bus routes

ദുബായിലെ മിറാക്കിൾ ഗാർഡനിലേക്കുള്ള സന്ദർശകർക്കായി 2021 നവംബർ 1 മുതൽ ബസ് സർവീസ് പുനരാരംഭിക്കുമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

ഗ്ലോബൽ വില്ലേജിനും എക്‌സ്‌പോ 2020 ദുബായ്‌ക്കുമിടയിൽ സൗജന്യ എക്‌സ്‌പോ റൈഡർ ബസ് സർവീസുകൾ ( Route 294 ) ഇതിനകം RTA ആരംഭിച്ചിട്ടുണ്ട്.

ഗ്ലോബൽ വില്ലേജിന്റെ 26-ാം സീസണിൽ ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകർക്ക് സേവനം നൽകുന്നതിനായി 4 ബസ് റൂട്ടുകളുടെ പ്രവർത്തനം കൂടി പുനരാരംഭിക്കുന്നുണ്ട്. അവ താഴെ പറയുന്നവയാണ്

Route 102 ഓരോ 60 മിനിട്ടിലും അൽ റാഷിദിയ സ്റ്റേഷനിൽ നിന്നും , 40 ഓരോ മിനിട്ടിലും Route 103 യൂണിയൻ സ്ക്വയറിൽ നിന്നും, Route 104 ഓരോ 60 മിനിട്ടിലും അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നും. Route 106 ഓരോ 60 മിനിട്ടിലും മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്നും ഗ്ലോബൽ വില്ലേജിലേക്ക് സർവീസുകൾ ഉണ്ടാകും. ഗ്ലോബൽ വില്ലേജ് റൂട്ടിൽ ഒരു യാത്രയ്ക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക് 10 ദിർഹമാണ്.

മാൾ ഓഫ് എമിറേറ്റ്‌സ് ബസ് സ്റ്റേഷനും മിറാക്കിൾ ഗാർഡനും ഇടയിൽ യാത്രക്കാരെ എത്തിക്കുന്നതിനായി Route റൂട്ട് 105 പുനരാരംഭിക്കും. 30 മിനിറ്റ് ഇടവേളയിൽ ഞായറാഴ്ച മുതൽ വ്യാഴം വരെ സർവീസ് ഉണ്ടാകും. 5 ദിർഹം നിരക്കിൽ വെള്ളി, ശനി ദിവസങ്ങളിൽ മിറാക്കിൾ ഗാർഡനിലേക്ക് 20 മിനിറ്റ് ഫ്രീക്വൻസിയിൽ ബസ് സർവീസ് ഉണ്ടായിരിക്കും.

error: Content is protected !!