fbpx
Info അന്തർദേശീയം ഇന്ത്യ ദേശീയം

കോവാക്‌സിന് ഇനിയും ലോകാരോഗ്യ സംഘടനയുടെ അനുമതിയായില്ല : നവംബര്‍ 3 ന് വീണ്ടും യോഗം

covaxin has not yet been approved by the World Health Organization: another meeting on November 3

ഇന്ത്യയുടെ കോവാക്‌സിൻ സംബന്ധിച്ച് കൂടുതൽ വിശദീകരണം വേണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അടിയന്തിര ഉപയോഗ ലിസ്റ്റിനായി കോവാക്‌സിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിന് സാങ്കേതിക ഉപദേശക സംഘം ഇന്നലെ യോഗം ചേര്‍ന്നിരുന്നു. വാക്സിൻ എത്രത്തോളം പ്രതിരോധശേഷി കൈവരിക്കുന്നു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്.

ഈ ആഴ്ച അവസാനത്തോടെഭാരത് ബയോടെക്കില്‍ നിന്ന് വിശദീകരണങ്ങള്‍ ലഭിക്കുമെന്ന് സാങ്കേതിക ഉപദേശക സംഘം പ്രതീക്ഷിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കൂടാതെ അന്തിമ റിസ്‌ക്-ബെനിഫിറ്റ് വിലയിരുത്തലിനായി നവംബര്‍ 3ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. അടിയന്തര ഉപയോഗ ലിസ്റ്റിംഗിനായി എല്ലാ ഡാറ്റയും അവലോകനം ചെയ്യുന്ന സാങ്കേതിക ഉപദേശക സംഘം കോവാക്‌സിനിലും അത്തരം ഡാറ്റകള്‍ അവലോകനം ചെയ്യുകയാണെന്ന് ലേകാരോഗ്യ സംഘടന വക്താവ് ഡോക്ടര്‍ മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞിരുന്നു.

കോവാക്‌സിന്‍ സ്വീകരിച്ചവരിലൂടെ 77.8 ശതമാനം ഫലപ്രാപ്തിയും പുതിയ ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2 ശതമാനം സംരക്ഷണവും നല്‍കാന്‍ സാധിക്കുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു.

error: Content is protected !!