fbpx
Info UAE News അബൂദാബി അൽഐൻ കേരളം

അൽ ഐൻ – കോഴിക്കോട് വിമാനസർവീസുകൾ നവംബർ 4 മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് : ടിക്കറ്റ് നിരക്ക് 392 ദിർഹം മുതൽ

Al Ain-Kozhikode flights to resume from November 4: Air India Express

യുഎഇയിൽ സ്വീകരിച്ച കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി 2020 മാർച്ചിൽ നിർത്തിവെച്ച അൽ ഐൻ – കോഴിക്കോട് വിമാന സർവീസുകൾ അടുത്ത മാസം നവംബർ 4 വ്യാഴാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എയർലൈനിന്റെ അബുദാബി ഓഫീസ് അറിയിച്ചു.

എയർലൈൻ യാത്രക്കാർക്ക് 392 ദിർഹം മുതലാണ് പ്രത്യേക ടിക്കറ്റ് നിരക്ക് വാഗ്ദാനം ചെയ്യുന്നത്.

ആദ്യ വിമാനം നവംബർ 4 ന് (IX 0335) കോഴിക്കോട് നിന്ന് പുറപ്പെട്ട് 12.25 ന് അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും, തിരിച്ച് കോഴിക്കോട്ടേക്ക് (IX 0336) ഉച്ചയ്ക്ക് 1.25 ന് പുറപ്പെടും.

 

error: Content is protected !!