fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎഇയിൽ 295,380 പരിശോധനകളിലൂടെ കണ്ടെത്തിയത് 95 കോവിഡ് കേസുകൾ / നിലവിൽ 3,791 സജീവ കോവിഡ് കേസുകൾ

As of today, October 27, only 95 covid cases have been reported in the UAE

യുഎഇയിൽ ഇന്ന് ഒക്ടോബർ 27 ന് 95 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 136 പേർക്ക് രോഗമുക്തിയും ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 95 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 739,566 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 136 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 733,640 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,135 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 3,791 സജീവ കോവിഡ് കേസുകളാണുള്ളത്.  295,380 അധിക പരിശോധനകളിലൂടെയാണ് പുതിയ 95 കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!