fbpx
Info കേരളം

മുല്ലപ്പെരിയാർ ഡാം തുറക്കൽ : 883 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റും

Opening of Mullaperiyar Dam: 883 families will be shifted to camps

ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ വെള്ളിയാഴ്ച രാവിലെ ഏഴിന് തുറക്കാൻ തീരുമാനിച്ചതോടെ 883 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റും. മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് 137 അടിയായി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഡാം തുറക്കുക. ബുധനാഴ്ച രാത്രി 137.9 അടി വെള്ളമാണ് മുല്ലപ്പെരിയാർ ഡാമിലുളളത്. വെള്ളിയാഴ്ച തുറക്കുമ്പോൾ വെള്ളം പെരിയാറിലൂടെ 35 കിമീ സഞ്ചരിച്ച് ഇടുക്കി അണക്കെട്ടിലെത്തും. ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തുലാമഴയുൾപ്പടെ കൂടുതൽ കനത്താൽ വലിയ ആശങ്ക സൃഷ്ടിക്കും.

error: Content is protected !!