fbpx
UAE News ദുബായ്

അഞ്ചാമത് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് ഇന്ന് തുടക്കം

The Dubai Fitness Challenge kicks off today

അഞ്ചാമത് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് ഇന്ന് വെള്ളിയാഴ്ച തുടക്കം. ഇന്ന് ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് ഫിറ്റ്‌നസ് ചലഞ്ച്.

ഫിറ്റ്‌നസ് ചലഞ്ചിന്റം ഭാഗമായി 30 ദിവസത്തേക്ക് 30 മിനിറ്റ് നേരം ദുബായ് സ്വദേശികൾക്കും സന്ദർശകർക്കും വ്യായാമങ്ങൾ ചെയ്യാം. അഞ്ച് വർഷം മുമ്പ് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ ചലഞ്ച് ആദ്യമായി ആരംഭിച്ചത്.

ലോകത്തിലെ ഏറ്റവും സജീവമായ നഗരമാക്കി ദുബായിയെ മാറ്റുകയാണ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ലക്ഷ്യം. ഒരാളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും കാര്യമായ മാറ്റം വരുത്താൻ ഏകദേശം 30 ദിവസമെടുക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതായി ഫിറ്റ്‌നസ് ചലഞ്ചിന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.

വിനോദ സഞ്ചാരികളെയടക്കം ആരോഗ്യട്രാക്കിൽ എത്തിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ഫിറ്റ്‌നസ് ചലഞ്ചിൽ ഇത്തവണ കൂടുതൽ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൈറ്റ് ബീച്ചിലെ ഫിറ്റ്‌നസ് വില്ലേജുകൾ, എക്‌സ്‌പോ വേദി, മുഷ്‌റിഫ് പാർക്ക്, 14 ഫിറ്റ്‌നസ് ഹബ്ബുകൾ, താമസമേഖലകൾ എന്നിവിടങ്ങളിൽ വൈവിധ്യമാർന്ന കായിക പരിപാടികൾ ഉണ്ടാകും. 5,000ൽ ഏറെ ഓൺലൈൻ വ്യായാമ പരിപാടികളും ഉൾപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക് www.dubaifitnesschallenge.co എന്ന സൈറ്റ് സന്ദർശിക്കാം.

ഫിറ്റ്‌നസ് ചലഞ്ചിൽ ഏറ്റവും പ്രധാന്യമേറിയ ‘ദുബായ് റൈഡ്’ നവംബർ 5 വെള്ളിയാഴ്ച നടക്കും. ദുബായ് റൈഡിന് ഷെയ്ഖ് റോഡിലാണ് തുടക്കം. സൈക്കിൾ പ്രിയമുള്ളവർക്ക് ഷെയ്ഖ് സായിദ് റോഡിലൂടെ സൈക്കിൾ ചവിട്ടാനുള്ള മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുക.

error: Content is protected !!