fbpx
UAE News

യുഎഇയിൽ ഇന്ന് ഒക്ടോബർ 30 ന് 88 കോവിഡ് കേസുകൾ രേഖപ്പെടുത്തി

As of today, October 30, only 88 Covid cases have been reported in the UAE

യുഎഇയിൽ ഇന്ന് ഒക്ടോബർ 30 ന് 88 കോവിഡ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 111 പേർക്ക് രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഇന്നത്തെ പുതിയ 88 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 739,824 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 111 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 734,014 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 2,136 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 3,674 സജീവ കോവിഡ് കേസുകളാണുള്ളത്.  297,441 അധിക പരിശോധനകളിലൂടെയാണ് പുതിയ 88 കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!