fbpx
Info UAE News അന്തർദേശീയം ഇന്ത്യ കേരളം ദുബായ്

അടിയന്തര സാഹചര്യങ്ങളില്‍ നാട്ടിലെത്താൻ PCR സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകൾ.

Various expatriate organizations have demanded that the Central Government immediately withdraw its decision to require PCR certificate to return home in case of emergency.

അടിയന്തര സാഹചര്യങ്ങളില്‍ പിസിആർ സർട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് വരുന്നതിനായി പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് റദ്ദ് ചെയ്ത തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി ഗൾഫ് രാജ്യങ്ങളിലെ വിവിധ പ്രവാസി സംഘടനകൾ രംഗത്തെത്തി.

പ്രവാസികളെ കൂടുതല്‍ പ്രയാസത്തിലാക്കുന്ന കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നാണ് സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രിയപ്പെട്ടവരുടെ മരണം അല്ലെങ്കിൽ ആശുപത്രി കേസുകൾ പോലുള്ള അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് പിസിആര്‍ പരിശോധനയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തേ അനുമതിയുണ്ടായിരുന്നു. ഈ ഉത്തരവ് ആണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വലിച്ചിക്കുന്നത്. ‘എയർ സുവിധ’ വെബ്പോർട്ടലിൽ എമര്‍ജന്‍സി വിഭാഗത്തില്‍ വിവരങ്ങള്‍ നല്‍കിയാണ് യാത്രക്കുള്ള ഒരുക്കങ്ങള്‍ പ്രവാസികള്‍ ഇതുവരെ ചെയ്തിരുന്നത് . എന്നാല്‍ ആ സംവിധാനം ഇപ്പോൾ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്.

എയർ സുവിധ’ വെബ്പോർട്ടലിൽ നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തവർക്ക് മാത്രമേ ഇനി നാട്ടിലേക്ക് പോകാൻ സാധിക്കൂ. ഇനി അത്യാവശ്യത്തിന് നാട്ടിലേക്ക് പോകുന്നവര്‍ പി.സി.ആര്‍ ടെസ്റ്റ് എടുത്ത് ഫലം വരുന്നത് വരെ കാത്തിരിക്കണം.

നിലവിൽ ദുബായിൽ മാത്രമാണ് എയർപോർട്ടിൽ 3 മണിക്കൂറിനകം പരിശോധനാഫലം ലഭിക്കുന്ന സംവിധാനമുള്ളത്‌. എന്നാൽ ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റുകളിൽ നിന്ന് പുറപ്പെടുന്നവർക്കും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും പുറപ്പെടുന്നവർക്കും ഇപ്പോൾ അടിയന്തരമായി നാട്ടിലേക്ക് പുറപ്പെടുന്നത് പ്രയാസമായിരിക്കുകയാണ്.

error: Content is protected !!