fbpx
Info UAE News റാസൽഖൈമ

2022 നെ സ്വാഗതം ചെയ്യാൻ വീണ്ടും വെടിക്കെട്ടൊരുക്കി ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടാൻ റാസൽഖൈമ

Ras Al Khaimah to break Guinness World Records by firing again to welcome 2022

2022 നെ സ്വാഗതം ചെയ്യാൻ വരുന്ന പുതുവത്സര രാവിൽ ലോകത്തെ അമ്പരപ്പിക്കുന്ന വെടിക്കെട്ടൊരുക്കാൻ റാസൽഖൈമ തയ്യാറെടുക്കുകയാണ്. ഇതിലൂടെ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടാനാണ് റാസൽഖൈമ ലക്ഷ്യമിടുന്നത്.

പൈറോഡ്‌റോണുകൾ, ലൈറ്റുകൾ, നിറങ്ങൾ, ആകൃതികൾ എന്നിവ ഉൾക്കൊള്ളുന്ന മറ്റൊരു റെക്കോർഡ് ബ്രേക്കിംഗ് പൈറോടെക്‌നിക് വെടിക്കെട്ട് പ്രകടനങ്ങളാണ് റാസൽഖൈമ ആസൂത്രണം ചെയ്യുന്നത്.

അൽ മർജാൻ ദ്വീപിനും അൽ ഹംറ വില്ലേജിനും ഇടയിലുള്ള കടൽത്തീരത്ത് 4.7 കിലോമീറ്ററിൽ 12 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ട് പൊതുജനങ്ങൾക്ക് കാണാൻ അവസരമൊരുക്കും. കൂടെ കുടുംബാധിഷ്ഠിത പ്രവർത്തനങ്ങളും പരിപാടികളും ആസ്വദിക്കാൻ റാസൽ ഖൈമ പൊതുജനങ്ങളെ അനുവദിക്കും. പങ്കെടുക്കുന്നവരെല്ലാം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതാണ്.അതിന്റെ വിശദാംശങ്ങൾ ഉടൻ തന്നെ അധികൃതർ പ്രഖ്യാപിക്കും.

മർജാൻ, റാസൽഖൈമ പോലീസ്, റാസൽഖൈമ ഗവൺമെന്റ് മീഡിയ ഓഫീസ്, റാസൽഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി, റാസൽഖൈമ ചേംബർ ഓഫ് കൊമേഴ്‌സ്, പൊതുമരാമത്ത്, റാസൽഖൈമ മുനിസിപ്പാലിറ്റി, അൽ ഹംറ എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾ അടങ്ങുന്ന കമ്മിറ്റിയാണ് പരിപാടിയുടെ ഒരുക്കുന്നത്.

നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് & ഡിസാസ്റ്റർ മാനേജ്‌മെന്റ്, ഹെൽത്ത് & പ്രിവൻഷൻ മന്ത്രാലയവുമായി ഏകോപിപ്പിച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.

 

error: Content is protected !!