fbpx
UAE News ഇന്ത്യ ദുബായ്

വീൽചെയറിൽ സഞ്ചരിക്കുന്ന വ്യക്‌തിയ്ക്ക് റോഡ് മുറിച്ചുകടക്കാൻ തുണയായി ദുബായ് പോലീസ് : ദുബായിൽ വീഡിയോ വൈറൽ

Dubai police help wheelchair user cross the road: Video goes viral in Dubai

ദുബായിൽ വീൽചെയറിൽ സഞ്ചരിക്കുന്ന വ്യക്‌തിയ്ക്ക് റോഡ് മുറിച്ചുകടക്കാൻ തുണയായി ദുബായ് പോലീസ് വന്ന ഒരു വീഡിയോ വൈറലായി.

വീൽചെയറിൽ വന്ന വ്യക്തിക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ ദുബായ് പോലീസ് പട്രോളിംഗിന്റെ ട്രാഫിക് കാർ അകമ്പടി സേവിക്കുന്ന 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് വൈറലായത്. മുഹമ്മദ് ഷഹനൂർ ഷാ എന്ന 27 കാരനായ ഇന്ത്യൻ ബ്ലോഗറാണ് ഈ വീഡിയോ എടുത്തത്.

ഷാ ഒരു മീറ്റിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ ദെയ്‌റ സിറ്റി സെന്ററിന് സമീപമുള്ള ചുവന്ന ലൈറ്റിന് സമീപം വൈകുന്നേരം 4:45 നാണ് വീൽചെയറുമായി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന ഒരാളെ കണ്ടത്. റോഡ് മുറിച്ചുകടക്കുന്ന ഇദ്ദേഹത്തെ കണ്ടുകൊണ്ടു പെട്ടെന്ന് ഒരു പോലീസ് കാർ പ്രത്യക്ഷപ്പെടുകയും ആ വ്യക്തിക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ ദുബായ് പോലീസ് പട്രോളിംഗ് ട്രാഫിക് കാർ അകമ്പടി സേവിക്കുന്ന കാഴ്ചയാണ് ഷാ പിന്നീട് കണ്ടത്. മനസിന് കുളിരേകിയ ഈ രംഗം ഷാ ഉടൻ തന്നെ തന്റെ ഫോൺ പുറത്തെടുത്ത് റെക്കോർഡ് ചെയ്യുകയായിരുന്നു.

താൻ ആദ്യമായിട്ടാണ് ഇത്തരമൊരു രംഗം നേരിട്ട് കാണുന്നതെന്ന് പറഞ്ഞ ഷാ ദുബായ് പോലീസിനെ മാനുഷിക പരിഗണനയെ പ്രശംസിച്ചു. ഈ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത് എനിക്ക് അഭിമാന നിമിഷമായിരുന്നെന്നും അതുകൊണ്ടാണ് താൻ യുഎഇയിൽ തുടരുന്നതെന്നും ഈ രാജ്യത്തെ സ്നേഹിക്കുന്നതെന്നും പോലീസ് എല്ലായ്‌പ്പോഴും ആളുകളെ സഹായിക്കുന്നതിനാൽ എനിക്ക് ദുബായിൽ കൂടുതൽ സുരക്ഷിതത്വം തോന്നുന്നതായും ഷാ പറഞ്ഞു.

കടപ്പാട് : ഗൾഫ് ന്യൂസ്

error: Content is protected !!