fbpx
Info UAE News അബൂദാബി

ആദ്യത്തെ മിലിട്ടറി യൂണിവേഴ്സിറ്റി തുറക്കാനൊരുങ്ങി അബുദാബി

Abu Dhabi prepares to open its first military university

അടുത്ത തലമുറയിലെ സായുധ സേനാ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനായി അബുദാബിയിൽ ആദ്യത്തെ മിലിട്ടറി യൂണിവേഴ്സിറ്റി ജനുവരിയിൽ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ സൈനിക, സുരക്ഷാ സേനകളിലെ റോളുകൾക്കായി യുവ എമിറാത്തികളെ പരിശീലിപ്പിക്കുന്നതിനായാണ് സായിദ് എന്ന മിലിട്ടറി യൂണിവേഴ്സിറ്റി ആരംഭിക്കുന്നത്.

2022 ജനുവരിയിൽ ആരംഭിക്കുന്ന സർവ്വകലാശാല പ്രോഗ്രാമിൽ തുടക്കത്തിൽ Bachelors of Science in Defence and Security എന്ന മൂന്ന് വർഷത്തെ ബിരുദമാണ് ഉണ്ടായിരിക്കുക. 100 സ്വദേശി ആൺകുട്ടികളുടെ ആദ്യ ബാച്ച് 2022 ജനുവരിയിൽ തുടങ്ങും.

യുഎഇയുടെ സുരക്ഷയെ പ്രതിരോധിക്കുന്നതിന് മാനസികവും ശാരീരികവുമായ കഴിവുള്ള വിദ്യാർഥികളെ സജ്ജരാക്കുന്നതാണ് പുതിയ സ്ഥാപനമെന്ന് അബുദാബിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അധികൃതർ പറഞ്ഞു.

സൈനിക വിദ്യാർത്ഥികൾക്ക് സമ്പൂർണ ബിരുദം നൽകുന്ന മേഖലയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി ആയിരിക്കും ഇതെന്ന് അധികൃതർ പറഞ്ഞു. കരസേനയ്ക്കും വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടിയുള്ള പ്രത്യേക കോളേജുകൾ ഗൾഫിൽ മറ്റിടങ്ങളിൽ നിലവിലുണ്ട്.

error: Content is protected !!