fbpx
Info UAE News വിദ്യാഭ്യാസം ഷാർജ

40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 40 പുതിയ കൃതികളുമായി യുവത ബുക്സ്

Youth Books with 40 new books at the 40th Sharjah International Book Fair

ഷാർജ: ഐതിഹാസികമായ നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നാൽപ്പത് പുതിയ പുസ്തകങ്ങളുമായി യുവത ബുക്സ് പങ്കെടുക്കും. തുടർച്ചയായി ഇരുപത്തിനാലാം തവണയാണ് യുവത ബുക്സ് പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്.

ഡോ. കെ കെ എൻ കുറുപ്പ് ജനറൽ എഡിറ്ററായി പ്രസിദ്ധീകരിക്കുന്ന,
1921 മലബാർ സമരം ആറ് വാല്യങ്ങളിൽ എന്ന ഗ്രന്ഥപരമ്പരയുടെ ഒന്നാം വാല്യം ‘പ്രതിരോധങ്ങളുടെ ചരിത്രവും പ്രത്യയശാസ്ത്രവും’ നവംബർ മൂന്നിന് ബുധൻ രാത്രി ഒമ്പതിന് റൈറ്റേർസ് ഫോറത്തിൽ പ്രകാശനം ചെയ്യും.
യുവതയുടെ ഇംപ്രിൻ്റായ പൂമരം ബുക്സ് പ്രസിദ്ധീകരിച്ച 10 പ്രശസ്ത ബാലസാഹിത്യ കൃതികൾ അടങ്ങിയ ‘കുട്ടികളുടെ പൂമരം’ നവംബർ 12 വെള്ളി രാത്രി 10.30 ന് പ്രകാശനം ചെയ്യും. ഡോ. എൻ പി ഹാഫിസ് മുഹമ്മദാണ് പുസ്തക പരമ്പരയുടെ എഡിറ്റർ.
ഉറൂബ്, എൻ പി മുഹമ്മദ്, സുമംഗല, പുനത്തിൽ കുഞ്ഞബ്ദുല്ല, വി പി മുഹമ്മദ്, സിപ്പി പള്ളിപ്പുറം, ഡോ. കെ. ശ്രീകുമാർ, എ വിജയൻ, കെ വി രാമനാഥൻ, പ്രൊഫ. എസ് ശിവദാസ് എന്നിവരുടെ പുസ്തകങ്ങളാണ് കുട്ടികളുടെ പൂമരത്തിൽ പ്രസിദ്ധീകൃതമാവുന്നത്.

കെ കെ മുഹമ്മദ് അബ്ദുൽകരീം, ബാലകൃഷ്ണൻ വള്ളിക്കുന്ന്, ഡോ.. എം എം ബഷീർ, സി ടി അബ്ദുറഹീം, സി പി ഉമർ സുല്ലമി, റഷീദ് പരപ്പനങ്ങാടി, സഹീറാ തങ്ങൾ, അബ്ദുറഹമാൻ മങ്ങാട്, എ ജമീല ടീച്ചർ, മുജീബ് റഹമാൻ കിനാലൂർ, അബ്ദുൽജബ്ബാർ ഒളവണ്ണ, ജാഫർ ഈരാറ്റുപേട്ട, ഡോ. കെ എ നവാസ്, കെ പി സകരിയ്യ, ഷെരീഫ് സാഗർ, ഡോ. ജാബിർ അമാനി, എഞ്ചിനീയർ പി മമ്മത് കോയ, ഡോ. ടി കെ ജാബിർ, ഡോ. പി ടി നൗഫൽ, ഹാറൂൻ കക്കാട്, വഹീദ് സമാൻ, എം എസ് ഷൈജു, മൻസൂർ ഒതായി, യുസുഫ് ഫാറൂഖി, ഇബ്റാഹീം പാലത്ത്, മൻസൂറലി ചെമ്മാട്, എൻ വി സകരിയ്യ, പി വി കുഞ്ഞിക്കോയ മാസ്റ്റർ, ശംസുദ്ദീൻ പാലക്കോട്, അഷ്റഫ് കാവിൽ, വി എസ് എം കബീർ, മസിയ പി എന്നിവർ എഴുതിയ 40 പുസ്തകങ്ങളാണ് യുവത ഈ വർഷത്തെ പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്നത്.

1987ലാണ് കോഴിക്കോട് ആസ്ഥാനമായി യുവത ബുക്സ് പ്രവർത്തനമാരംഭിച്ചത്.
1998 മുതലാണ് യുവത ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായത്. പുസ്തക പ്രകാശനം, പുസ്തക ചർച്ച, ഓഥേർസ് മീറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഷാർജ ബുക്ക് അഥോറിറ്റിയുമായി സഹകരിച്ച് പുസ്തകമേളകളിൽ യുവത സംഘടിപ്പിക്കുന്നുണ്ട്. മത ദാർശനിക പഠനങ്ങൾ, ചരിത്ര ഗ്രന്ഥങ്ങൾ, ക്ലാസിക്കുകൾ, സാംസ്കാരിക രചനകൾ, ബാലസാഹിത്യങ്ങൾ, കഥകൾ, കവിതകൾ, നോവലുകൾ, ഓർമക്കുറിപ്പുകൾ എന്നിവയും യുവതയിൽ ലഭ്യമാണ്. യുവതയുടെ ബെസ്റ്റ് സെല്ലർ റഫറൻസ് ഗ്രന്ഥങ്ങളായ ഇസ്‌ലാം അഞ്ച് വാള്യങ്ങളിൽ, ഹദീസ് സമാഹാരം (മൂന്ന് വാള്യങ്ങൾ) തുടങ്ങിയവയും പ്രദർശനത്തിലുണ്ട്. ഹാൾ നമ്പർ ഏഴിൽ Z C 13 പവലിയനിലാണ് യുവത ബുക്സ് പ്രവർത്തിക്കുന്നത്.

error: Content is protected !!