fbpx
Info UAE News ദുബായ്

യുഎഇയിലെ ഏറ്റവും വേഗതയേറിയ സർക്കാർ വകുപ്പുകളിലൊന്നായി ദുബായ് GDRFA : യു എ ഇ പാസ്പോർട്ടുകൾ പുതുക്കാൻ 7 മിനിറ്റ് മാത്രം

Dubai GDRFA as one of the fastest government departments in the UAE: 7 minutes to renew UAE passports

ചില സേവനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കി യുഎഇയിലെ ഏറ്റവും വേഗതയേറിയ സർക്കാർ വകുപ്പുകളിലൊന്നായി ദുബായിലെ GDRFA ( ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) മാറി . ദ്രുതഗതിയിലുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഡ്രൈവാണ് ഇത്തരത്തിലുള്ള മുന്നേറ്റത്തിന് പിന്നിലെന്ന് ജിഡിആർഎഫ്എ-ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ- മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു .

സ്മാർട്ട് ആപ്ലിക്കേഷൻ സംവിധാനം, ഐഡന്റിറ്റി, പൗരത്വം, പാസ്പോർട്ട് രേഖകൾ എന്നിവ സ്വീകരിക്കുന്നതിനുള്ള 20 തലങ്ങളെ എല്ലാംകൂടി ഒരു ഘട്ടമായിവെട്ടിച്ചുരുക്കിയെന്ന് GDRFA മേധാവി പറഞ്ഞു.

ദുബായിൽ യു എ ഇ പാസ്പോർട്ടുകൾ പുതുക്കാൻ 7 മിനിറ്റ് മതി. മുൻപ് ഈ നടപടിയ്‌ക്ക് എടുത്തിരുന്ന സമയം 35 മിനിറ്റായിരുന്നു. GDRFA ദുബായ് ആസ്ഥാനത്തുള്ള ലോക്കൽ പാസ്പോർട്ട് സെക്ഷൻ സന്ദർശന വേളയിലാണ് ലഫ്റ്റനന്റ് ജനറൽ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം 2019 മുതൽ 2021 ഈ കാലയളവിൽ 128000 ലധികം ഇടപാടുകളാണ് സിറ്റിസൻഷിപ്പ് ആൻഡ് ഐഡന്റിറ്റി അഫേഴ്സ് ഡിപ്പാർട്ട്മെന്റ് പൂർത്തീകരിച്ചത്.

error: Content is protected !!