fbpx
ദുബായ്

Expo 2020 ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങൾ പങ്കുചേരും

ദുബായ് : ലോകം കാത്തിരിക്കുന്ന എക്സ്പോ 2020 ദുബായിൽ ഇന്ത്യ ഉൾപ്പെടെ പങ്കുചേരാൻ 192 രാജ്യങ്ങൾ ഇതിനകം സന്നദ്ധത അറിയിച്ചു.

ഇതോടെ മുൻകാലങ്ങളിൽ അരങ്ങേറിയ എക്സ്പോകളെ എല്ലാം മറികടക്കുന്ന വൈവിധ്യവും വർണ്ണാഭവുമായ എക്സ്പോയായിതീരും ഇത്.

എല്ലാ ലോക രാഷ്ട്രങ്ങളെയും പങ്കാളിയാകാൻ ക്ഷണിച്ചതായി എക്സ്പോ വക്താവ് അറിയിച്ചു
ഇതിൽ ഇസ്രയേലും ഉൾപ്പെടുമെന്ന് ബ്യൂറോ ഇൻറർനാഷണൽ ഡി എക്സ്‌പോസിഷൻ മേധാവി വിസന്റജി ലോസ് സർടൈൽസ് വ്യക്തമാക്കി.

2020 ഒക്ടോബർ 20 ന് ആരംഭിക്കുന്ന എക്സ്പോ 2021 ഏപ്രിൽ 20 വരെ തുടരും 25 ദശലക്ഷം സന്ദർശകരെയാണ് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്

2010 ഷാഗായിൽ നടന്ന എക്സ്‌പോയിൽ 73 ലക്ഷം സന്ദർശകരും 2015 മിലാനിൽ നടന്ന എക്സ്പോയിൽ 21 ദശലക്ഷം സന്ദർശകരുമാണ് എത്തിച്ചേർന്നിരുന്നത്.

error: Content is protected !!