fbpx
UAE News

പി.ആർ. ശ്രീജേഷ്, നീരജ് ചോപ്ര ഉൾപ്പെടെയുള്ള 12 കായിക താരങ്ങൾക്ക് ഖേൽരത്‌ന പുരസ്‌കാരം

P.R. Rajiv Gandhi Khel Ratna Award for Sreejesh

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഹോക്കി ടീം ഗോൾകീപ്പറും മലയാളി താരവുമായ പി.ആർ. ശ്രീജേഷ് ഉൾപ്പെടെ 12 കായിക താരങ്ങൾക്ക് മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം നൽകും.

നീരജ് ചോപ്ര (അത്‌ലറ്റിക്‌സ്), രവികുമാർ (ഗുസ്തി), ലോവ്‌ലിന ബോർഗോഹൈൻ (ബോക്‌സിംഗ്), ശ്രീജേഷ് പിആർ (ഹോക്കി) എന്നിവരുൾപ്പെടെ 12 കായിക താരങ്ങൾക്കും മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ് നൽകും. നവംബർ 13 ന് ന്യൂഡൽഹിയിൽ വച്ചാകും പുരസ്‌കാരങ്ങൾ നൽകുക.

2015-ൽ അർജുന പുരസ്കാരം നേടിയ ശ്രീജേഷിന് 2017-ൽ രാജ്യം പദ്മശ്രീ പുരസ്കാരവും സമ്മാനിച്ചിരുന്നു. ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്.

error: Content is protected !!