fbpx
അബൂദാബി

അബുദാബി മലയാളി സമാജത്തിന് പുതിയ ഭരണസമിതി

അബുദാബി: മലയാളി സമാജത്തിന് പുതിയ ഭരണസമിതി നിലവിൽ വന്നു.

പ്രസിഡൻറ് ഷിബു വർഗീസിന്റെയും ജനറൽസെക്രട്ടറി പി.കെ ജയരാജന്റെയും ട്രഷറർ അബ്ദുൽ ഖാദറിന്റെയും നേതൃത്വത്തിലുള്ള 17 അംഗ ഭരണ സമിതിയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

സമാജത്തിന്റെ 51 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സ്വന്തം ആസ്ഥാനം എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ഉള്ള പ്രധാന ചുവടുവെപ്പ് പൂർത്തിയാക്കിയ ചാരിതാർത്ഥ്യത്തോടെയാണ് അധികാരം കൈമാറുന്നതെന്ന് മുൻ പ്രസിഡൻറ് ടി എ നാസർ സെക്രട്ടറി നിബു സാം ഫിലിപ്പും അടങ്ങിയ കമ്മിറ്റി വ്യക്തമാക്കി.

കേരളത്തിൽ പ്രളയ സമയത്ത് ദുരിതം ബാധിച്ചവർക്ക് നിരവധി സഹായങ്ങളും ഭക്ഷണം തുടങ്ങി നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുത്തും മെഡിക്കൽ ക്യാമ്പ് പോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി മലയാളി സമാജം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

error: Content is protected !!