fbpx
Info UAE News ഷാർജ

ഷാർജയിലുടനീളമുള്ള പള്ളികളിലെ വനിതാ പ്രാർത്ഥനാ ഹാളുകൾ വീണ്ടും തുറന്നു.

Women's prayer halls in churches across Sharjah have reopened.

ഷാർജ എമിറേറ്റിലുടനീളമുള്ള പള്ളികളിലെ സ്ത്രീകളുടെ പ്രാർത്ഥനാ ഹാളുകളും ടോയ്‌ലറ്റുകളും ഇപ്പോൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയതായി ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം അധികൃതർ അറിയിച്ചു.

ഇന്നലത്തെ അസർ നമസ്കാരം മുതൽ വനിതാ പ്രാർത്ഥനാഹാളുകൾ തുറന്നതായി ഷാർജയിലെ ഇസ്ലാമിക കാര്യ വകുപ്പ് വക്താവ് പറഞ്ഞു.

കൊവിഡ് മഹാമാരിക്ക് ശേഷം ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഷാർജയിലെ ഇസ്ലാമിക കാര്യ വകുപ്പുമായി ഏകോപിപ്പിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

error: Content is protected !!