fbpx
Info UAE News ദുബായ് ഷാർജ

രമേശ്‌ ചെന്നിത്തലക്ക് ഇൻകാസ് നേതാക്കൾ ദുബായിൽ ഊഷ്മള സ്വീകരണം നൽകി.

ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കാനും, ഇൻകാസ് യു എ ഇ യുടെ ‘പ്രിയദർശിനി സ്റ്റാളി’ ൻ്റെ ഉഘാടനം നിർവ്വഹിക്കാനുമായി വ്യാഴാഴ്ച രാവിലെ എത്തിചേർന്ന മുൻ KPCC പ്രസിഡണ്ടും കോൺഗ്രസ്സ് നേതാവുമായ ശ്രീ. രമേശ് ചെന്നിത്തലക്ക് ഇൻകാസ് യു എ ഇ നേതാക്കൾ ദുബായ്ർ എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി

ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി, ആക്ടിംഗ് ട്രഷറർ സുനിൽ അസീസ്സ്, വൈസ് പ്രസിഡണ്ട് എൻ. പി. രാമചന്ദ്രൻ, കമ്മിറ്റി ചെയർമാൻ സഞ്ജു പിള്ള, സെക്രട്ടറി അബ്ദുൾ മജീദ്, തോമസ് ഈപ്പൻ, പോൾ ജോർജ്, റജി സാമുവൽ, ചന്ദ്രദേവ് തുടങ്ങിയവർ സ്വീകരിക്കാൻ സന്നിഹിതരായിരുന്നു.

ഇന്ന് വൈകീട്ട് 7 മണിക്ക്, എക്സ്പോ സെൻ്ററിലെ ഹാൾ നമ്പർ 7-ൽ ശ്രീ. രമേശ് ചെന്നിത്തല ‘പ്രിയദർശിനി സ്റ്റാൾ’ ഉദ്ഘാടനം ചെയ്യും.

error: Content is protected !!