fbpx
കേരളം

യുവാവിന് നേരെ വീണ്ടും കല്ലടയുടെ ഗുണ്ടായിസം; പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതായി പരാതിക്കാരന്‍

കോഴിക്കോട്: കല്ലട ബസ് ജീവനക്കാർ യുവാവിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് മീഞ്ചന്തക്ക് സമീപം ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് നിർത്തി യുവാവിനെ മർദ്ദിക്കുകയായിരുന്നു. പോലീസിൽ പരാതിപ്പെട്ടപ്പോൾ പരാതിസ്വീകരിക്കാൻ വിസമ്മതിക്കുകയും പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാവ് പറയുന്നു.

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കല്ലട ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു പുലർച്ചെ കോഴിക്കോട് മീഞ്ചന്തക്ക് സമീപം യാത്രക്കാരനെ മർദ്ദിച്ചത്. ബസിൽ നിന്നും ജീവനക്കാർ കൂട്ടത്തോടെ ഇറങ്ങി വന്നായിരുന്നു യുവാവിനെ മർദ്ദിച്ചത്. സംഭവത്തിന് പിന്നാലെ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിന് പരാതി നൽകുകയും ചെയ്തു. എന്നാൽ പരാതി സ്വീകരിക്കാൻ എസ്.ഐ. വിസമ്മതിക്കുകയും ബസുകാർ പരാതി നൽകിയാൽ യുവാവിനെതിരേ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ യുവാവ് പരാതിയിൽ നിന്ന് പിന്മാറുകയായിരുന്നു.

അതേസമയം, കോഴിക്കോട് നിന്ന് ഹൈദരാബാദിലേക്ക് പോയ കല്ലട ബസ് വെള്ളിയാഴ്ച വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവെച്ചു. ബസിന് രേഖകളില്ലാത്തതിനാൽ മോട്ടോർ വാഹനവകുപ്പ് പിഴ ഈടാക്കി. പ്രവർത്തകർ ബസ് തടഞ്ഞതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിടുകയായിരുന്നു

error: Content is protected !!