fbpx
Info UAE News എക്സ്പോ 2020 ദുബായ്

എക്‌സ്‌പോയിൽ നിന്നും കളഞ്ഞ് കിട്ടിയ 15,000 ദിർഹം അടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ചതിന് എമിറാത്തി പൗരന് ദുബായ് പോലീസിന്റെ ആദരവ്.

Dubai police pay tribute to Emirati citizen for returning bag containing 15,000 dirhams discarded from Expo

എക്‌സ്‌പോ 2020 ദുബായ് സന്ദർശനവേളയിൽ കളഞ്ഞ് കിട്ടിയ 15,000 ദിർഹം അടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ച എമിറാത്തി പൗരനെ ദുബായ് പോലീസ് ആദരിച്ചു.

ഖാലിദ് മുഹമ്മദ് ജാസെം അൽ ഹൊസ്‌നി എന്ന എമിറാത്തി പൗരനാണ് പണവും ചില രേഖകളും അടങ്ങിയ ബാഗ് പോലീസിൽ ഏൽപ്പിച്ച് മാതൃകയായത്. ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിലാണ് അൽ ഹൊസ്നിയെ സത്യസന്ധതയ്ക്കും നല്ല പെരുമാറ്റത്തിനും ദുബായ് പോലീസ് ആദരിച്ചത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി അൽ ഹൊസ്‌നിയുടെ സത്യസന്ധതയെ പ്രശംസിച്ചു.

ബാഗ് അതിന്റെ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകിയതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

error: Content is protected !!