fbpx
Info അന്തർദേശീയം

യൂറോപ്പ് വീണ്ടും കോവിഡ് പ്രഭവകേന്ദ്രമായേക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

The World Health Organization (WHO) has warned that Europe could once again become a source of Covid

യൂറോപ്പ് വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.  വരുന്ന വര്‍ഷം ആദ്യത്തോടെ ഈ മേഖലയിൽ അഞ്ചലക്ഷത്തോളം മരണമുണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യാഴാഴ്ചയാണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്.

കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകള്‍ കൂടിയതും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതുമാണ് കേസുകള്‍ കൂടുന്നതിലേക്ക് നയിച്ചത്.

യൂറോപ്യൻ യൂണിയനിലുള്ള 53 രാജ്യങ്ങളിലും മറ്റ് പ്രദേശങ്ങളിലാണ് കൊവിഡിന്റെ ഭീഷണിയുള്ളത് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇക്കൂട്ടത്തിൽ തെക്ക് കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളും കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങളിലും വെസ്റ്റ് പസഫിക്ക് പ്രദേശങ്ങളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന പ്രദേശങ്ങളിലുമായി 78 ദശലക്ഷം കേസുകള്‍ ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

നിലവിലെ വ്യാപനത്തിന്റെ തോത് അനുസരിച്ച് ഫെബ്രുവരി മാസത്തോടെ വീണ്ടും ഒരു 5 ലക്ഷം കൊവിഡ് മരണങ്ങള്‍ക്ക് കൂടി രാജ്യം സാക്ഷ്യം വഹിക്കുമെന്നാണ് കരുതുന്നത് എന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗെ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

error: Content is protected !!