fbpx
Info UAE News കായികം ദുബായ്

ദുബായ് ഫിറ്റ്നസ് ചലഞ്ച് : ഷെയ്ഖ് സായിദ് റോഡിലൂടെ ഇന്ന് സൈക്കിൾ ചവിട്ടിയത് പതിനായിരങ്ങൾ

Dubai Fitness Challenge: Tens of thousands of cyclists ride Sheikh Zayed Road today

ദുബായിലെ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിൽ ഇന്ന് സൈക്കിളുകൾ മാത്രം സഞ്ചരിച്ചു. ദുബായ് ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ചുള്ള ദുബായ് റൈഡിന് വേണ്ടിയാണ് പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡ് ഇന്നു പുലർച്ചെ 5 മുതൽ രാവിലെ 8 വരെ മറ്റു വാഹനങ്ങൾക്ക് പ്രവേശനം ഇല്ലായിരുന്നു.

പുലർച്ചെ പതിനായിരക്കണക്കിന് സൈക്ലിസ്റ്റുകൾ ദുബായ് റോഡുകളിൽ എത്തി, ഫിറ്റ്നസ് ഇവന്റിനായി ഷെയ്ഖ് സായിദ് റോഡ് 14 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കാക്കി മാറ്റുകയായിരുന്നു. ഇവന്റിൽ 32,750 പേർ പങ്കെടുത്തതായി ദുബായ് ടൂറിസം അറിയിച്ചു. പരിപാടി എല്ലാവർക്കും സൗജന്യമായിരുന്നു.

ഒട്ടേറെ മലയാളികളടക്കം ഇന്ത്യക്കാർ കൂടി പങ്കെടുത്ത കഴിഞ്ഞവർഷത്തെ ചരിത്രപരമായ അരങ്ങേറ്റത്തിന് ശേഷമാണ് ഇത്തവണ കൂടുതൽ പേരെ ലക്ഷ്യമിട്ട് ”ദുബായ് റൈഡ്” ഒരുങ്ങിയത്.

ഇന്ന് കഴിഞ്ഞ ദുബായ് റൈഡിന് പുറമേ, ‘ദുബായ് റൺ 2021 ” നവംബർ 26 ന് ആരംഭിക്കും. ദുബായ് റണ്ണിൽ ഷെയ്ഖ് സായിദ് റോഡിലൂടെ ഓടാനുള്ള അവസരമാണ് പൊതുജനങ്ങൾക്ക് ലഭിക്കുക. ഇതിൽ 10 ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

PHOTO COURTESY : KHALEEJ TIMES

error: Content is protected !!