fbpx
Info UAE News കായികം ദുബായ്

ടി20 ലോകകപ്പ്: സ്‌കോട്‌ലന്‍ഡിനെ എട്ടുവിക്കറ്റിന് തരിപ്പണമാക്കി ഇന്ത്യ.

T20 World Cup: India thrash Scotland by eight wickets.

ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ.

സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 86 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഈ വിജയത്തോടെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്താനെ മറികടന്ന് ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തെത്തി.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും, കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

 

 

error: Content is protected !!