fbpx
Info UAE News കാലാവസ്ഥ

യുഎഇയുടെ പല ഭാഗങ്ങളിലും ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

The Met Office has forecast showers in many parts of the UAE today

ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലടക്കം പല ഭാഗങ്ങളിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.റാസൽഖൈമയിൽ പുലർച്ചെ വരെ മിതമായ മഴ ലഭിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നത്തെ കാലാവസ്ഥ പല ഭാഗങ്ങളിലും മേഘാവൃതമായിരിക്കും, പ്രത്യേകിച്ച് വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും മഴ പെയ്യാനുള്ള സാധ്യതയുണ്ട്.മഴപെയ്യുമ്പോൾ റോഡുകളിൽ തെന്നുമെന്നതിനാൽ വാഹനമോടിക്കുന്നവർ സാവധാനത്തിലും ശ്രദ്ധയോടെയും വാഹനമോടിക്കാൻ അധികൃതർ നിർദ്ദേശിച്ചു.

രാജ്യത്തെ ഏറ്റവും കൂടിയ താപനില 32 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഏറ്റവും കുറഞ്ഞ താപനില 17 നും 21 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

error: Content is protected !!