fbpx
Info കേരളം

സ്വർണ്ണക്കടത്ത് കേസ്‌ : സ്വപ്ന സുരേഷ് ഒരു വർഷത്തിന് ശേഷം ഇന്ന് ജയിൽ മോചിതയായി

Gold smuggling case: Swapna Suresh released from jail today after a year

നയതന്ത്ര  സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയ സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായി.  ജാമ്യവുമായി ബന്ധപ്പെട്ട രേഖകൾ സ്വപ്നയുടെ അമ്മ ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്.

ആറു കേസുകളിലും സ്വപ്ന സുരേഷിൻെറ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ സമർപ്പിച്ചിരുന്നു. എൻഐഎ കേസുൾപ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമർപ്പിക്കാൻ കഴിയാത്തുകൊണ്ടാണ് ജയിൽ നിന്നും ഇറങ്ങാനാകാത്തത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂർത്തിയാക്കിയിരുന്നു .

സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ആറുകേസുകളിലും ജാമ്യം കിട്ടിയിരുന്നു.അറസ്റ്റിലായി ഒരു വർഷവും മൂന്നുമാസവും പിന്നിടുമ്പോഴാണ് സ്വപ്ന ജയിൽമോചിതയായത്. 2020 ജൂലൈ 11നാണ് സ്വപ്ന സുരേഷ്  അറസ്റ്റിലായത്.

error: Content is protected !!