fbpx
Info UAE News ഉമ്മുൽ ഖുവൈൻ

ഉമ്മൽ ഖുവൈനിലെ പെർഫ്യൂം ഫാക്ടറിയിൽ തീപിടിത്തം : ആളപായമില്ല

Fire at Perfume Factory in Umm Al Quwain: No casualties

ഉം അൽ ഖുവൈനിലെ പെർഫ്യൂം ഫാക്ടറിയിൽ ഇന്ന് ശനിയാഴ്ച തീപിടിത്തമുണ്ടായതായി ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉമ്മുൽ തുവൂബ് ഇൻഡസ്ട്രിയൽ ഏരിയയിലെ പെർഫ്യൂം ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തെ കുറിച്ച് ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ചയുടൻ ഫയർഫോഴ്‌സ് ഫാക്ടറിയിലെത്തിയതായി അധികൃതർ പറഞ്ഞു.നിലവിൽ തണുപ്പിക്കൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഫോറൻസിക് വിദഗ്ധർക്ക് സൈറ്റ് കൈമാറുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

error: Content is protected !!