fbpx
Info UAE News അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ വരുന്ന വെള്ളിയാഴ്ച മഴയ്ക്ക് വേണ്ടിയുള്ള നമസ്‍കാരത്തിന് ആഹ്വാനം ചെയ്ത് ഷെയ്ഖ് ഖലീഫ

Sheikh Khalifa calls for prayers for rain next Friday in the UAE

വരുന്ന വെള്ളിയാഴ്ച നവംബർ 12 ന് യുഎഇയിലെ എല്ലാ പള്ളികളിലും മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ നടത്താൻ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു.

പ്രവാചകൻ മുഹമ്മദ് നബിയുടെ പാരമ്പര്യങ്ങൾ അനുസരിച്ച് രാജ്യത്തെ മഴയും കാരുണ്യവും നൽകി അനുഗ്രഹിക്കുന്നതിന് സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നാണ് ഷെയ്ഖ് ഖലീഫ രാജ്യത്ത് താമസിക്കുന്ന എല്ലാ മുസ്ലീങ്ങളോടും ആഹ്വാനം ചെയ്തത്.

അറബിയിൽ ‘സലാത്ത് അൽ ഇസ്തിസ്‌കാ’ (‘Salaat Al Istisqaa’ ) എന്നറിയപ്പെടുന്ന ഈ പ്രാർത്ഥന വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് (അദാൻ) 10 മിനിറ്റ് മുമ്പായിരിക്കും നടത്തുക.

error: Content is protected !!