fbpx
UAE News എക്സ്പോ 2020 ദുബായ്

ആദ്യ അഞ്ച് ആഴ്‌ചകളിൽ ദുബായ് എക്‌സ്‌പോ സന്ദർശിച്ചത് 29.4 ലക്ഷം പേർ

In the first five weeks, the Dubai Expo was visited by 29.4 lakh people

2021 ഒക്ടോബർ 1 ന് എക്‌സ്‌പോ 2020 ദുബായ് ആരംഭിച്ചതിന് ശേഷം ആദ്യ അഞ്ച് ആഴ്‌ചകളിൽ 2,942,388 പേർ എക്‌സ്‌പോ സന്ദർശിച്ചതായി എക്‌സ്‌പോ സംഘാടകർ അറിയിച്ചു. ഇന്ന് തിങ്കളാഴ്ച നവംബർ 8 നാണ് പുതിയ കണക്ക് സംഘാടകർ പുറത്ത് വിട്ടത്.

2,942,388 പേർ എന്ന കണക്കിൽ ഏകദേശം ഒരു ലക്ഷം പേർ കുട്ടികളാണ് എക്‌സ്‌പോയിൽ എത്തിച്ചേർന്നതെന്നും അധികൃതർ പറഞ്ഞു. 65 % സന്ദർശകരും 6 മാസത്തെ പാസ് കൈവശം വച്ചിരിക്കുന്നതിനാൽ സീസൺ പാസുകളുടെ വിൽപ്പനയും വർദ്ധിച്ചിട്ടുണ്ട്.

ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള എക്‌സ്‌പോയിലേക്കുള്ള ഡേ പാസുകൾ നവംബർ 30 വരെ 95 ദിർഹത്തിൽ നിന്ന് 45 ദിർഹമായി കുറച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലെ പ്രവേശനത്തിന് ഇപ്പോഴും സാധാരണ ദിർഹം 95 ആണ്.

error: Content is protected !!