fbpx
Info UAE News ദുബായ് ഷാർജ സാഹിത്യം

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി ഷാർജ പുസ്തകമേള : ഷെയ്ഖ് സുൽത്താനെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

Sharjah International Book Fair as the World's Largest Book Fair: Sheikh Mohammed Congratulates Sheikh Sultan

ഷാർജ എമിറേറ്റിലെ പുസ്തകമേള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി മാറിയതിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഷാർജ ഭരണാധികാരിയെ അഭിനന്ദിച്ചു.

2021-ൽ പകർപ്പവകാശം വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായും 83 രാജ്യങ്ങളിൽ നിന്നുള്ള 15 ദശലക്ഷം പുസ്തകങ്ങൾ ഒരു കുടക്കീഴിൽ പ്രദർശിപ്പിച്ച മേളയായും ഷാർജ അന്താരാഷ്ട്ര പുസ്തകമേള മാറിയിരിക്കുന്നു. ഈ നേട്ടത്തിന് എന്റെ സഹോദരൻ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ ഞാൻ അഭിനന്ദിക്കുന്നു. ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ എഴുതി.

നൂറോളം പരിപാടികളാണ് ഷാർജ പുസ്തകമേള 40–ാം എഡിഷനിൽ നടക്കുന്നത്. നവംബർ 13 വരെ ഷാർജയിലെ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന പരിപാടിയിൽ 83 രാജ്യങ്ങളിൽ നിന്നുള്ള 1,600 ലധികം പ്രസാധകരും 15 ദശലക്ഷം പുസ്തകങ്ങളും ഉൾപ്പെടുന്നു. 1982 ൽ മേള ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പരിപാടിയാണ് ഇത്തവണ നടക്കുന്നത്. 440 സാംസ്കാരിക പരിപാടികളും സെമിനാറുകളും കുട്ടികൾക്കുള്ള പരിപാടികളും നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം മഹാമാരിയുടെ സമയത്ത് നടന്ന ഏറ്റവും വലിയ രാജ്യാന്തര പരിപാടിയും ഇതായിരുന്നു.

അറിവിലൂടെയും പുസ്തകങ്ങളിലൂടെയും മാത്രമേ സംസ്കാരമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയു എന്ന് വിശ്വസിക്കുന്നയാളാണ് ഷെയ്ഖ് സുൽത്താനെന്നും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് പുസ്തകമേളയെ മികച്ചതാക്കുന്നതെന്നും ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു.

error: Content is protected !!