fbpx
Info UAE News ദുബായ്

വളർത്തുനായയെ കണ്ടെത്തുന്നവർക്കുള്ള പ്രതിഫലം 1,000 ദിർഹത്തിൽ നിന്ന് 6,000 മാക്കി ഉയർത്തി ദുബായിലെ കുടുംബം

Dubai family raises pet dog finder reward from 1,000 dirhams to 6,000

ദുബായിലെ ഒരു കുടുംബം തങ്ങളുടെ കാണാതായ നായയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നൽകുന്ന പാരിതോഷികം 1000 ദിർഹത്തിൽ നിന്ന് 6000 ദിർഹമായി ഉയർത്തി.

കഡിൽസ് എന്ന് പേരിട്ടിരിക്കുന്ന മാൾട്ടീസ് ഇനത്തിലുള്ള (Maltese) 10 വയസ്സുള്ള വളർത്തുനായയെ വ്യാഴാഴ്ച രാത്രി 9 മണിയോടെ ഉമ്മു സുഖീമിന് സമീപം പതിവായി നടക്കാൻ പോയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് ഉടമയായ റിയ സോധി പറയുന്നത്. അടുത്ത ദിവസം രാവിലെ ഏകദേശം 30 കിലോമീറ്റർ അകലെ അൽ ത്വാറിലാണ് ചെറിയ നായയെ പലരും അവസാനമായി കണ്ടത്.

വെറ്റിനറി ക്ലിനിക്കുകൾ,ഷാർജ ബേർഡ് ആൻഡ് അനിമൽ മാർക്കറ്റ് എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചെങ്കിലും ഉടമയുടെ പ്രതീക്ഷകൾ മങ്ങുകയായിരുന്നു.
ആരെങ്കിലും തങ്ങളുടെ നായയെ വീട്ടിൽ സൂക്ഷിച്ചിരിക്കുമെന്ന് ഞാൻ ഭയപ്പെടുന്നതായും സോധി പറഞ്ഞു.

വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ പാതി തുറന്ന ഗാരേജിന്റെ വാതിലിൽ നിന്ന് വളർത്തുനായ ഒളിച്ചോടുകയായിരുന്നു. കഡിൽസ് എന്ന് പേരിട്ടിരിക്കുന്ന മാൾട്ടീസ് ഇനത്തിൽ പ്പെടുന്ന വെളുത്ത നായയ്ക്ക് പിങ്ക് കോളറും ഒരു മൈക്രോചിപ്പും ഘടിപ്പിച്ചിട്ടുണ്ട്.

കടപ്പാട് :KHALEEJ TIMES

error: Content is protected !!