fbpx
Info UAE News അന്തർദേശീയം കേരളം

മദീന സന്ദർശനം കഴിഞ്ഞു മടങ്ങവേ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് യുവാവ് മരിച്ചു ; 7 പേർക്ക് പരിക്ക്

A young man was killed when his vehicle collided with a camel while returning from a visit to Madinah. 7 injured

മദീന സന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് യുവാവ് മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു.

മലപ്പുറം പാണ്ടിക്കാട് തുവൂർ സ്വദേശി ആലക്കാടൻ അബ്ദുള്ളയുടെ മകൻ റിഷാദ് അലി(28)യാണ് മരിച്ചത്. മദീന സന്ദർശനം നടത്തിയ ശേഷം ബദർ വഴി ജിദ്ദയിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റിഷാദ് അലിയുടെ ഭാര്യയ്‌ക്കും ഭാര്യയുടെ മാതാവിനും പരിക്കേറ്റിട്ടുണ്ട്.

വാഹനമോടിച്ചിരുന്ന യുവാവിനും ഗുരുതര പരുക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരെ ജിദ്ദയിലെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. റിഷാദ് അലിയുടെ മൃതദേഹം റാബഗ് ആശുപത്രിയിലാണ് ഉള്ളത്. ജിദ്ദയിലെ മൗലവി മദീന സിയാറയിലെ ജീവനക്കാരനായിരുന്നു റിഷാദ് അലി.

error: Content is protected !!